“ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു”
സങ്കീർത്തനങ്ങൾ 130:5
ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നടപ്പാകുന്നതു കാണുവാൻ വേണ്ടി കാത്തിരിക്കുക എന്നതാണ് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു പറയപ്പെടുന്നു; കാത്തിരിക്കുന്നതിനു പകരം തെറ്റായത് ചെയ്യുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. കാത്തിരിക്കുക എന്നത് വിഷമകരമായ കാര്യമാണ്. എങ്കിലും തന്റെ പുത്രനായ യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരുവാൻ നമ്മിൽ മാറ്റം വരുത്തുവാൻ ദൈവം ഉപയോഗിക്കുന്ന പല മാർഗ്ഗങ്ങളിൽ ഒന്നാണത്. സങ്കീർത്തനങ്ങൾ 130-ൽ സങ്കീർത്തനക്കാരൻ ദൈവത്തിന്റെ വചനത്തിൽ ആശ്രയിച്ചുകൊണ്ട് കർത്താവിന്റെ വിടുതലിനായി ക്ഷമയോടെ പ്രത്യാശയിൽ കാത്തിരുന്നു. നമുക്ക് അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാം. ആ ഉദ്ദേശ്യത്തോടുകൂടെ, പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ ദൈവത്തിന്റെ വചനത്തിൽ നിന്നും ബലം നേടിക്കൊണ്ട് പ്രത്യാശയിൽ ക്ഷമയോടെ കാത്തിരിക്കുവാൻ ആളുകളെ സഹായിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം.