എപ്രകാരമാണ് ദൈവവുമായി ശരിയായ ബന്ധം സ്ഥാപിക്കുന്നത്?

നിങ്ങൾ പ്രായപൂർത്തിയായത് 15 വയസ്സിലാണ് എന്നും ഇപ്പോൾ നിങ്ങൾക്ക് 75 വയസ്സ് ഉണ്ട് എന്നും കരുതുക. അങ്ങനെയെങ്കിൽ, പക്വതയുള്ള ഒരു മനുഷ്യനായി നിങ്ങൾ 60 വർഷം ജീവിച്ചിരിക്കുന്നു. ഒരു ദിവസം ഒരു പാപം വീതം 60 വർഷത്തേയ്ക് നിങ്ങൾ ചെയ്തുവെന്ന് അനുമാനിച്ചാൽ നിങ്ങൾ ചെയ്ത പാപങ്ങളുടെ ആകെ എണ്ണം 21,000 ആയിരിക്കും. ഒരു ദിവസം 5 പാപങ്ങൾ ചെയ്തുവെങ്കിൽ ആകെ ചെയ്ത പാപങ്ങളുടെ എണ്ണം 109,500 ആയിരിക്കും. ഇനി ഒരു ദിവസം 10 പാപങ്ങൾ ചെയ്തുവെങ്കിൽ ആകെ പാപങ്ങളുടെ ആകെ എണ്ണം 219,000 ആയിരിക്കും!
ബൈബിൾ പറയുന്നപ്രകാരം, ദോഷമുള്ള ഒരു ചിന്തപോലും പാപമാണ് (മത്തായി 5:28). പാപം എന്നത് തെറ്റായ കാര്യങ്ങൾ ചെയ്യുക മാത്രമല്ല (1 യോഹന്നാൻ 3:4). പിന്നെയോ, എല്ലായ്പപോഴും ശരിയായ കാര്യങ്ങൾ ചെയ്യുവാൻ പരാജയപ്പെടുന്നതും പാപമാണ് (യാക്കോബ് 4:7). കൂടാതെ, വിശ്വാസം കൂടാതെ ചെയ്തത് എന്തും പാപമാണ് (റോമർ 14:23).
ഈ അറിവിന്റെ വെളിച്ചത്തിൽ, ഏതൊരു വ്യക്തിയും ഓരോ ദിവസവും ചെയ്യുന്ന പാപങ്ങളുടെ ആകെ എണ്ണം 10-ൽ അധികമാണ്! ഇന്നുമുതൽ പാപരഹിതമായ ഒരു ജീവിതം നിങ്ങൾ ജീവിക്കാൻ പോകുകയാണ്(അത് അസാധ്യമാണ്) എങ്കിൽപ്പോലും നിങ്ങൾ ഇതുവരെ ചെയ്തുപോയ പാപങ്ങളുടെ കണക്ക് നൽകേണ്ടിവരും.
അങ്ങനെയെങ്കിൽ, എപ്രകാരമാണ് നിങ്ങൾക്ക് ദൈവവുമായി ശരിയായ ബന്ധം സ്ഥാപിക്കുവാൻ സാധിക്കുന്നത്? അത് സാധ്യമാകുന്നത് താഴെ നൽകപ്പെട്ടിരിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ്.
വിശുദ്ധനായ ദൈവം നമ്മെ സൃഷ്ടിച്ചത് തന്നെ ആദരിക്കുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയാണ്. 1 എന്നാൽ, വിശുദ്ധനായ ഈ ദൈവത്തെ സേവിക്കുന്നതിനു പകരം ദൈവത്തിനെതിരെ പാപം ചെയ്യുവാനുള്ള തെരഞ്ഞെടുപ്പാണ് നാം നടത്തിയത്. 2 നാം ചെയ്ത തെറ്റുകൾ മാത്രമല്ല, നാം ചെയ്യുവാൻ പരാജയപ്പെട്ട നല്ല കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പാപം. 3 പാപത്തിന്റെ ശിക്ഷ എന്നെന്നേയ്കുമായി നരകത്തിലുള്ള മരണമാണ്. 4
നാം ചെയ്തുപോയ പാപങ്ങളെ മറികടക്കുവാൻ സൽപ്രവൃത്തികൾക്കു സാധ്യമല്ല. 5 അതുകൊണ്ട്, ദൈവം, തന്റെ സ്നേഹത്തിൽ, തന്റെ പുത്രനായ കർത്താവായ യേശു ക്രിസ്തുവിനെ നമുക്കു പകരമാകുവാൻ ഭൂമിയിലേയ്ക് അയച്ചു. 6 അവൻ പൂർണ്ണതയുള്ള ജീവിതം നമുക്കു പകരമായി ജീവിക്കുകയും നാം ചെയ്ത പാപങ്ങൾക്കായി നമ്മുടെ സ്ഥാനത്ത് കുരിശിൽ മരിക്കുകയും ചെയ്തു. നമ്മുടെ പാപങ്ങൾക്കു വേണ്ടിയുള്ള യേശുവിന്റെ പൂർണ്ണതയുള്ള യാഗം സ്വീകരിച്ചു എന്ന് കാണിക്കുവാൻ ദൈവം അവനെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽപ്പിച്ചു. 7 നമ്മുടെ പാപവഴികളിൽ നിന്നും മാനസാന്തരപ്പെടുകയും പാപങ്ങളുടെ ക്ഷമയ്കായി യേശുവിൽ മാത്രം ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ദൈവവുമായി ശരിയായ ബന്ധത്തിൽ എത്തുവാൻ സാധിക്കും. 8
അങ്ങനെ നാം ആത്മീയ സ്വഭാവമുള്ള വീണ്ടും ജനനം പ്രാപിക്കുകയും ദൈവത്തിന്റെ പൈതലായിത്തീരുകയും ചെയ്യുന്നു. 9 നിങ്ങൾ ഒരിക്കലും അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരയുവാനും വിശ്വാസത്താൽ നിങ്ങളുടെ ജീവിതം യേശുവിന് കീഴ്പ്പെടുത്തി കൊടുക്കുവാനും സഹായിച്ചുകൊണ്ട് നിങ്ങളെ രക്ഷിക്കുവാൻ നിങ്ങളുടെ ഹൃദയത്തിൽ നിന്നും ദൈവത്തോട് നിലവിളിക്കുമോ? 10
തിരുവചന ഭാഗങ്ങൾ: 1 വെളിപ്പാട്:11; 2 റോമർ 3 :23; 3 1 യോഹന്നാൻ 3:4, യാക്കോബ് 4:17 4 റോമർ 6:23 5 എഫേസ്യർ 2:8-9 6 റോമർ 5:8 7 1 പത്രോസ് 3:18 8 അപ്പോസ്തല പ്രവൃത്തികൾ 3:19, 16:31 9 യോഹന്നാൻ 3:3 10 റോമർ 10:13; മർക്കോസ് 1:15