നമ്മുടെ വ്യക്തിജീവിതങ്ങളിലും സഭകളിലും പ്രാർഥനയ്ക് മുൻഗണന നൽകുക

(English version: “Giving Prayer A Higher Priority In Our Churches And In Our Personal Lives”)
“ഒരു സഭ എത്രമാത്രം ജനപ്രീതിയാർജ്ജിച്ച സഭയാണ് എന്നത് അവിടെ ഞായറാഴ്ച രാവിലെ ആരൊക്കെ എത്തുന്നു എന്നത് നോക്കിയാൽ പറയാനാകും. ഞായറാഴ്ച രാത്രിയിൽ ആരോക്കെ എത്തുന്നു എന്നത് നോക്കിയാൽ പാസ്റ്റർ അല്ലെങ്കിൽ സുവിശേഷകൻ എത്രമാത്രം ജനപ്രിയനാണ് എന്നു പറയുവാൻ സാധിക്കും. എന്നാൽ, പ്രാർഥനായോഗങ്ങൾക്ക് എത്രപേർ വരുന്നു എന്നതു നോക്കിയാൽ യേശു എത്ര ജനപ്രിയനാണ് എന്നു പറയുവാൻ കഴിയും” എന്ന ഒരു ചൊല്ലുണ്ട്. അതിനാൽ, ഓരോ വിശ്വാസിയോടുമുള്ള ചോദ്യമിതാണ്, “ഞാൻ അംഗമായിരിക്കുന്ന സഭയിൽ യേശു എത്രമാത്രം ജനപ്രിയനാണ്?” നമ്മുടെ ഓരോരുത്തരുടെയും സ്വന്ത സഭകളിൽ യേശു ജനപ്രിയനാകണമെങ്കിൽ, ആദ്യംതന്നെ നമ്മുടെ ഓരോരുത്തരുടേയും വ്യക്തിഗതജീവിതത്തിൽ യേശു ജനപ്രിയനായിരിക്കണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ സ്വകാര്യ പ്രാർഥനാജീവിതത്തിന് നമ്മുടെ സഭയുടെ പ്രാർഥനാ ജീവിതത്തിന്മേൽ സുപ്രധാനമായ സ്വാധീനമുണ്ട്.
വരുന്ന നാളുകളിൽ പ്രാർഥനയ്ക് ഉയർന്ന മുൻഗണന നൽകിക്കൊണ്ട് യേശുവിനെ ജനപ്രിയനാക്കുവാൻ നമ്മെയും നമ്മുടെ സഭകളെയും പ്രോത്സാഹിപ്പിക്കുവാൻ അപ്പോസ്തല പ്രവൃത്തികളിൽ നിന്നുമുള്ള ഈ വാക്യങ്ങൾക്കു സാധിച്ചേക്കാം.
അപ്പോ.പ്രവൃത്തികൾ 1:14 “ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചുപോന്നു.”
അപ്പോ.പ്രവൃത്തികൾ 1:24-25 “24 സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും 25 സ്ഥാനം ലഭിക്കേണ്ടതിന്നു ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു.”
അപ്പോ.പ്രവൃത്തികൾ 2:42 “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.”
അപ്പോ.പ്രവൃത്തികൾ 3:1 “ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ.”
അപ്പോ.പ്രവൃത്തികൾ 4:24, 29, 31 “24 അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ… 29 ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ… 31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”
അപ്പോ.പ്രവൃത്തികൾ 6:3-4 “3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം. 4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.”
അപ്പോ.പ്രവൃത്തികൾ 6:6 “അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെമേൽ കൈവെച്ചു.”
അപ്പോ.പ്രവൃത്തികൾ 7:60 “അവനോ മുട്ടുകുത്തി: കർത്താവേ, “അവർക്കു ഈ പാപം നിറുത്തരുതേ” എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.”
അപ്പോ.പ്രവൃത്തികൾ 8:15-16 “15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. 16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.”
അപ്പോ.പ്രവൃത്തികൾ 8:22-24 “22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. 23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. 24 അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.”
അപ്പോ.പ്രവൃത്തികൾ 9:11-12 “11 കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; 12 അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെമേല്കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.”
അപ്പോ.പ്രവൃത്തികൾ 9:40 “പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേൽക്ക എന്നു പറഞ്ഞു: അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.”
അപ്പോ.പ്രവൃത്തികൾ 10:2 “അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.”
അപ്പോ.പ്രവൃത്തികൾ 10:9 “പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.”
അപ്പോ.പ്രവൃത്തികൾ 12:5 “ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.”
അപ്പോ.പ്രവൃത്തികൾ 13:2-3 “2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. 3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.”
അപ്പോ.പ്രവൃത്തികൾ 14:23 “അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു.”
അപ്പോ.പ്രവൃത്തികൾ 16:13 “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.”
അപ്പോ.പ്രവൃത്തികൾ 16:16 “ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.”
അപ്പോ.പ്രവൃത്തികൾ 16:25 “അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.”
അപ്പോ.പ്രവൃത്തികൾ 20:36 “ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടുംകൂടെ പ്രാർത്ഥിച്ചു.”
അപ്പോ.പ്രവൃത്തികൾ 21:6 “പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി.”
അപ്പോ.പ്രവൃത്തികൾ 27:29,35 “29 പാറസ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തുനിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. 35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.”
അപ്പോ.പ്രവൃത്തികൾ 28:8 “പുബ്ളിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി.”
വ്യക്തിഗത പ്രാർഥനയും കൂട്ടായ പ്രാർഥനയും ഉൾപ്പെടുന്ന 25—ലധികം വാക്യങ്ങൾ! നാം കാണുന്നതുപോലെ, ആദിമ ക്രിസ്ത്യാനികൾക്ക് പ്രാർഥന വിലപ്പെട്ട ഒന്നായിരുന്നു. പ്രാർഥനയ്ക് ഉയർന്ന മുൻഗണന നൽകിയതിനാൽ അവരുടെ സഭയും അതിലെ അംഗങ്ങളും വൻശക്തിയായിരുന്നു എന്നതിൽ അതിശയമില്ല!
അതിനാൽ, നമുക്ക് നമ്മുടെ സ്വന്ത ജീവിതങ്ങളിലും നമ്മുടെ സഭകളിലും എപ്രകാരം പ്രാർഥനയ്ക് തുടർമാനമായ മുൻഗണന നൽകുവാൻ സാധിക്കും? “A Praying Life,” എന്ന തന്റെ പുസ്തകത്തിൽ പോൾ മില്ലർ ഇപ്രകാരം ഉത്തരം നൽകുന്നു, “തുടർച്ചയായി പ്രാർഥിക്കുവാൻ നിങ്ങൾക്ക് ആത്മശിക്ഷണത്തിന്റെ ആവശ്യമില്ല; നിങ്ങൾ ആത്മാവിൽ ദരിദ്രരായിരുന്നാൽ മാത്രം മതി.” മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രാർഥനയ്കുള്ള പ്രചോദനം ലഭിക്കുവാൻ ചിട്ടയോടു കൂടിയ ജീവിതത്തിൽ നിങ്ങൾ ശ്രദ്ധവയ്കേണ്ട ആവശ്യമില്ല [അത് പ്രാധ്യമുള്ളതാണ് എങ്കിലും]. പകരം, നാം എത്രയധികം ആവശ്യമുള്ളവരാണ് എന്നതിൽ മാത്രം ശ്രദ്ധവച്ചാൽ മതി!
നാം എത്രയധികം ആത്മാവിൽ ദരിദ്രരാകുന്നുവോ—അതായത്, ആത്മീയമായി നാം പാപ്പരാണ് എന്നും സകലത്തിനും നമുക്ക് കർത്താവിനെ ആവശ്യമാണ് എന്നും മനസ്സിലാക്കുക—അത്രയധികം നാം മുട്ടിന്മേൽ നിന്നുകൊണ്ട് കർത്താവിനോടു പ്രാർഥിക്കും—വ്യക്തിഗതമായും സഭയായും. ദൈവം പ്രവർത്തിക്കാതെ, നിലനിൽക്കുന്ന ആത്മീയമായ പ്രയോജനം ഒന്നുമേ നേടുക സാധ്യമല്ല എന്ന സത്യം മനസ്സിലാക്കുവാൻ അത്തരം ഒരു മനോഭാവം നമ്മെ സഹായിക്കും. മാനുഷികമായ നമ്മുടെ സകലപ്രയത്നങ്ങൾക്കും നേടുവാൻ കഴിയുന്നതിനേക്കാൾ അപ്പുറമാണ് ദൈവം തന്റെ ജനത്തിന്റെ ജീവിതങ്ങളിൽ ശക്തിയോടെ പ്രവർത്തിക്കുവാൻ നാം അപേക്ഷിക്കുമ്പോൾ ദൈവത്തിന് ചെയ്യുവാൻ കഴിയുന്നത്.
“പ്രാർഥിക്കുന്ന യജമാനനായ യേശുവിന് പ്രാർഥിക്കാത്ത ദാസന്മാർ ഉണ്ടായിരിക്കുക സാധ്യമല്ല!” എന്ന ഈ വാചകം എത്രയോ ശരിയാണ്. ദൈവത്തെ വിളിക്കുവാൻ പുത്രത്വത്തിന്റെ ആത്മാവ് നമുക്ക് കാരണമാണ്, കാരണമായിരിക്കണം. പ്രാർഥനയ്ക് ഭാവിയിൽ മുൻഗണന നൽകുവാൻ പ്രാപ്തരാക്കിക്കൊണ്ട്, ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ, നമ്മുടെ സഭകളിലും നമ്മുടെ വ്യക്തിഗത ജീവിതങ്ങളിലും യേശുവിനെ ജനപ്രിയനാക്കുവാൻ നമ്മെ സഹായിക്കട്ടെ.