വരൂ, നമുക്ക് നമ്മെത്തന്നെ 22 മേഖലകളിൽ പരിശോധിക്കാം

(English version: “Come, Let Us Examine Ourselves in 22 Areas”)
ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ ആഗ്രഹിക്കുകയും പിന്തുടരുകയും ഉണ്ടായിരിക്കുകയും ചെയ്യേണ്ട 22 ഗുണങ്ങൾ കൊലോസ്യർ 3:1-4;6 വാക്യങ്ങളിൽ പൗലോസ് നിരത്തിയിരിക്കുന്നു. നമ്മുടെ ജീവിതങ്ങളിൽ ഈ മേഖലകൾ ഓരോന്നിനെയും അവലോകനം ചെയ്യുവാൻ നമുക്കു സമയമെടുക്കാം. ആവശ്യമായിടങ്ങളിൽ, നമുക്ക് നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും മാനസാന്തരപ്പെടുവാനും കാര്യങ്ങൾ വേണ്ടും വണ്ണം ചെയ്യുവാനും സഹായം ചോദിക്കുകയും ചെയ്യാം.
1. ലൗകികത്വം [കൊലോസ്യർ 3:2 “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ”]
2. ലൈംഗിക വിശുദ്ധി [കൊലോസ്യർ 3:5 “ആകയാൽ ദുർന്നടപ്പു, അശുദ്ധി,…ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”]
3. അത്യാഗ്രഹം [കൊലോസ്യർ 3:5 “ആകയാൽ…അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”]
4. കോപം [കൊലോസ്യർ 3:8 “ഇപ്പോഴോ നിങ്ങളും കോപം, ക്രോധം,…ഇവ ഒക്കെയും വിട്ടുകളവിൻ”]
5. ദുർഭാഷണം [കൊലോസ്യർ 3:8-9 “ഇപ്പോഴോ നിങ്ങളും…വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ”]
6. പക്ഷപാതിത്വം [കൊലോസ്യർ 3:11 “അതിൽ യവനനും യെഹൂദനും എന്നില്ല,…ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു”]
7. ദയ [കൊലോസ്യർ 3:12 “…മനസ്സലിവു, ദയ…എന്നിവ ധരിച്ചുകൊണ്ടു”]
8. താഴ്മ [കൊലോസ്യർ 3:12 “…താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു”]
9. ക്ഷമ [കൊലോസ്യർ 3:12 “…ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു”]
10. മാപ്പ് [കൊലോസ്യർ 3:13 “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.”]
11. സ്നേഹം [കൊലോസ്യർ 3:14 “സ്നേഹം ധരിപ്പിൻ”]
12. നന്ദിയുള്ളവരായിരിക്കുക [കൊലോസ്യർ 3:15-17 “…നന്ദിയുള്ളവരായും ഇരിപ്പിൻ...നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും”]
13. ബൈബിൾ പഠനം [കൊലോസ്യർ 3:16 “ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ”]
14. ഭാര്യമാർ [കൊലോസ്യർ 3:18 “നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ”]
15. ഭർത്താക്കന്മാർ [കൊലോസ്യർ 3:19 “നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ, അവരോടു കൈയ്പായിരിക്കയുമരുതു”]
16. മക്കൾ [കൊലോസ്യർ 3:20 “നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ”]
17. മാതാപിതാക്കൾ [കൊലോസ്യർ 3:21 “നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്”]
18. തൊഴിലാളികൾ [കൊലോസ്യർ 3:23 “നിങ്ങളുടെ യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ…കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ …അനുസരിക്കുക”]
19. യജമാനന്മാർ [കൊലോസ്യർ 4:1 “നിങ്ങളുടെ ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ”]
20. പ്രാർഥന (പൊതുവായത്) [കൊലോസ്യർ 4:2 “പ്രാർഥനയിൽ ഉറ്റിരിപ്പിൻ”]
21. പ്രാർഥന (സുവിശേഷം വ്യാപിപ്പിക്കുവാൻ) [കൊലോസ്യർ 4:3-4 “മറ്റുള്ളവർ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിക്കുവാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും …. പ്രാർഥിപ്പിൻ”]
22. സുവിശേഷീകരണം [കൊലോസ്യർ 4:5-6 “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ;…നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ”]
നമുക്ക് ഓർമ്മിക്കാം, “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” [1 യോഹന്നാൻ 1:7], “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” [1 യോഹന്നാൻ 1:9].