എപ്രകാരമാണ് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത്

Posted byMalayalam Editor July 25, 2023 Comments:0

English Version: “How To Choose A Marriage Partner

സ്നോ വൈറ്റിന്റെ കഥ ആദ്യമായി കേട്ട ഒരു കൊച്ചുപെൺകുട്ടി ആ പ്രേതകഥ അവളുടെ അമ്മയോട് ഉത്സാഹപൂർവ്വം വിവരിച്ചു. ചാമിംഗ് രാജകുമാരൻ തന്റെ അഴകുള്ള വെള്ള കുതിരപ്പുറത്ത് എത്തിയശേഷം സ്നോ വൈറ്റിനെ ചുംബിച്ച് ജീവിതത്തിലേയ്ക് തിരകെ കൊണ്ടുവന്നു, എന്നു പറഞ്ഞ ശേഷം, അവൾ അമ്മയോടു ചോദിച്ചു, “എന്നിട്ട് എന്തു സംഭവിച്ചു എന്നറിയാമോ?” അമ്മ മറുപടി പറഞ്ഞു, “അവർ സന്തോഷത്തോടെ എന്നും ജീവിച്ചു.” സൂസി മറുപടി പറഞ്ഞു, “അല്ല, അവർ വിവാഹം കഴിച്ചു.”  

ശിശുസഹജമായ നിഷ്കളങ്കതയോടെ ഈ കൊച്ചുപെൺകുട്ടി ഒരു അർദ്ധ സത്യം പറഞ്ഞിരിക്കുന്നു. വിവാഹം കഴിക്കുന്നതും അതിനു ശേഷം എന്നും സന്തോഷത്തോടെ ജീവിക്കുന്നതും എപ്പോഴും ഒരുമിച്ചുപോകുന്നതായി കാണുന്നില്ല. എന്നിരുന്നാലും, ബൈബിൾ നൽകപ്പെട്ടിരിക്കുന്ന ഉപദേശം ഒരുവൻ അനുസരിച്ചാൽ, വിവാഹവും സന്തോഷവും ഒരുമിച്ചുപോകും എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. വിവാഹത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വിവാഹത്തിനു മുൻപ് ശരിയായ പങ്കാളിയെ തെരഞ്ഞെടുക്കുവാൻ പരാജയപ്പെടുന്നതു കാരണം ഉണ്ടാകുന്നതാണ്. അതുകൊണ്ട്, ബൈബിളിൽ നിന്നും 5 സത്യങ്ങൾ നൽകിക്കൊണ്ട്, ശരിയായ പങ്കാളിയെ തെരഞ്ഞെടുക്കുവാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിനാണ് ഈ ലേഖനം എഴുത്തിയിരിക്കുന്നത്. പങ്കാളികളെ അന്വേഷിക്കുമ്പോൾ ഈ സത്യങ്ങൾ പ്രായിഗികമാക്കുവാൻ തങ്ങളുടെ മക്കൾക്കു മാർഗ്ഗനിർദ്ദേശം നൽകുവാൻ ക്രിസ്തീയ മാതാപിതാക്കൾക്കും സാധിക്കും. 

അടിസ്ഥാനപരമായ ഒരു സത്യം പറഞ്ഞുകൊണ്ട് നമുക്ക് ആരംഭിക്കാം.

1. അവിവാഹിതനായിരിക്കുന്നത് ഒരു ശാപമല്ല. 

അവിവാഹിതത്വം ഒരു കുറവായി ഒരു ശാപമായിപ്പോലും- ലോകം കാണുന്നു! എന്നിരുന്നാലും, തങ്ങൾക്കു മാർഗ്ഗനിർദ്ദേശം നൽകുവാൻ ഈ ലോകത്തെ അനുവദിക്കുന്നതിനു പകരം, തങ്ങൾ വിവാഹം കഴിക്കുന്നത് കർത്താവിന്റെ ഹിതമാണോ എന്ന് വിശ്വാസികൾ തീരുമാനിക്കേണ്ടിയിരിക്കുന്നു. എല്ലാവരും വിവാഹിതരാകുവാൻ വിളിക്കപ്പെട്ടവരല്ല (മത്തായി 19-10-12;1 കൊരി7:25-38). പൗലോസ് തന്റെ ഏകാകിത്വം ദൈവത്തിൽ നിന്നുള്ള വരമായി കണ്ടു (1കൊരി 7:7). അതുകൊണ്ട്, ദൈവം നിങ്ങളെ അവിവാഹിതനായിരിക്കുവാൻ വിളിച്ചുവെങ്കിൽ, അത് ഒരു ശാപമായി കാണരുത്. പകരം, അത് ദൈവത്തിന്റെ മഹത്വത്തിനായി ദൈവത്തിൽ നിന്നുമുള്ള ഒരു വിളിയായി, വരമായി കരുതുക. അവിവാഹിതരായിരിക്കുവാൻ വിളിക്കപ്പെട്ടവർക്ക് ദൈവം ആവശ്യമായ കൃപയും ആനന്ദവും നൽകും. 

വിശ്വാസികൾ എന്ന നിലയിൽ “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ (ദൈവം) അനുഗ്രഹിച്ചിരിക്കുന്നു” (എഫെസ്യർ 1:3). “എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ (നാം) പരിപൂർണ്ണരായിരിക്കുന്നു” (കൊലൊസ്സ്യർ 2:10). അനുഗ്രഹിക്കപ്പെട്ടവരും പരിപൂർണ്ണരും ഇതാണ് എല്ലാ ക്രിസ്ത്യാനികളുടേയും അവസ്ഥ. ഇതിൽക്കൂടുതൽ എന്താണ് നമുക്കു ആവശ്യമുള്ളത്! അതുകൊണ്ട്, ദൈവം നിങ്ങളെ അവിവാഹിതനായി വിളിച്ചിരിക്കുന്നുവെങ്കിൽ, ആനന്ദിക്കുവിൻ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിനങ്ങളിലും ദൈവത്തെ സന്തോഷത്തോടെ സേവിക്കുവിൻ. അവിവാഹിതനായിരിക്കുവാൻ ദൈവം നിങ്ങളെ വിളിച്ചിട്ടില്ല എങ്കിൽ,  താഴെ കൊടുത്തിരിക്കുന്ന 4 കാര്യങ്ങൾ നിങ്ങൾക്ക് പ്രസക്തമാണ്.  

മുൻപോട്ടു പോകുന്നതിനു മുൻപ് ഒരു കുറിപ്പ്: 

വിശ്വാസികൾ അവിവാഹിതരായ ക്രിസ്ത്യാനികളോട് സംസാരിക്കുമ്പോൾ, അവിവാഹിതർ ഏതെങ്കിലും തരത്തിൽ അപൂർണ്ണരാണ്, അവർ വിവാഹിതരാകേണ്ട ആവശ്യമുണ്ട്, അതും എത്രയും വേഗത്തിൽ, എന്ന തോന്നൽ ഉളവാക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. “വിഷമിക്കരുത്, എത്രയും വേഗം വിവാഹം നടക്കും”, അല്ലെങ്കിൽ “കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?” എന്നിങ്ങനെയുള്ള പ്രസ്താവനകൾ നല്ല ഉദ്ദേശ്യത്തോടെ പറയുന്നതാണെങ്കിൽക്കൂടി സഹായകരമല്ല. അവിവാഹിതരായ ആളുകൾ ആവശ്യത്തിന് സമ്മർദ്ധം ചുമക്കുന്നവരാണ്. അവർക്ക് കൂടുതൽ സമ്മർദ്ധം നമുക്കു കൊടക്കാതിരിക്കാം. നമുക്ക് സൂക്ഷ്മ സംവേദനാക്ഷമതയുള്ളവരാകാം. വിവാഹിതരേയും അവിവാഹിതരേയും ഒരുപോലെ ദൈവം അംഗീകരിക്കുന്നു എന്ന് നമുക്ക് ഓർക്കാം.  വിവാഹിതരാണെങ്കിലും അല്ലെങ്കിലും നാം ക്രിസ്തുവിൽ പൂർണ്ണരാണ്. നമ്മുടെ വാക്കുകളും പ്രവൃത്തികളുംകൊണ്ട് അവരെ നിരാശിതരാക്കുന്നതിനു പകരം നമുക്ക് അവർക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ ക്രിസ്തീയ ജീവിതത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. 

2. ഒരു ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് തീരുമാനിക്കുക.

ഈ കാര്യത്തിൽ ബൈബിൾ വ്യക്തമാണ്. 1 കൊരിന്ത്യർ 7:39-ൽ പറയുന്നത് , ഈ വ്യവസ്ഥ പാലിക്കുന്നിടത്തോളം ഒരു വിശ്വാസിയ്കു വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ്: മറ്റേയാൾ “കർത്താവിൽ വിശ്വസിക്കുന്നവൻ” ആയിരിക്കണം. അവിശ്വാസികളെ വിവാഹം കഴിക്കരുത് എന്ന് ദൈവം തന്റെ മക്കളോട് പഴയ നിയമത്തിൽപോലും കല്പിച്ചിട്ടുണ്ട്. ആവർത്തനം 7:3 ഇപ്രകാരം പറയുന്നു: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.” 

വിശ്വാസിയ്ക് പരിശുദ്ധാത്മാവ് വസിക്കുന്ന തന്റെ ശരീരമെടുത്ത് ആത്മീയ അന്ധകാരത്തിൽ വസിക്കുന്നവനും പാപങ്ങളിൽ മരിച്ചവനുമായ ഒരുവനുമായി യോചിപ്പിക്കുക സാധ്യമല്ല (2 കൊരി 6:14-7:1). ആമോസ് 3:3 ഇങ്ങനെ പറയുന്നു, “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” വിശ്വാസിയും അവിശ്വാസിയും തമ്മിൽ ആത്മീയമായ യാതൊരു പൊരുത്തവുമില്ല! അവർ തികച്ചും വ്യത്യസ്ഥമായ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവരാണ്. “ഞാൻ എന്ന ഉപകരണത്തിലൂടെ ഈ അവിശ്വാസിയെ ദൈവം രക്ഷിച്ചേക്കും“ എന്ന ചിന്തയും വിഡ്ഡിത്തമാണെന്നു മാത്രമല്ല തോന്ന്യാസവും അപകടകരവുമാണ്. ആർക്കും മറ്റൊരാളുടെ രക്ഷ സംബന്ധിച്ച് ഉറപ്പ് നൽകുവാൻ കഴിയുകയില്ല (1 കൊരി 7:6). സുവിശേഷവൽക്കരണ ഡേറ്റിംഗ് ബൈബിൾ അനുസൃതമല്ല! അവിശ്വാസി എത്ര  ഹൃദ്യമായി കാണപ്പെട്ടാലും ഒരു വിശ്വാസിയ്ക് അയാളെ വിവാഹം ചെയ്യുക സാധ്യമല്ല! 

വ്യക്തമായി പറഞ്ഞാൽ  ക്രിസ്ത്യാനിയായ ഒരുവൻ അക്രൈസ്തവനെ വിവാഹം കഴിക്കന്നത് ദൈവത്തിന്റെ ഹിതമല്ല. ദൈവത്തിന്റെ സ്പഷ്ടമായ കല്പന ലംഘിക്കുന്നത് പാപമാണ്. നാം മനഃപൂർവ്വമായി പാപം ചെയ്യുമ്പോൾ ദൈവം അതു കാര്യമാക്കാതെ നമ്മോടു ക്ഷമിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നത് ദൈവത്തെ പരീക്ഷിക്കുകയാണ് അത് മറ്റൊരു പാപമാണ് (മത്തായി 4:7). എത്ര എളുപ്പമാണ് പാപം പെരുകുന്നത് എന്നത് കാണുക! ഈ വിഷയത്തിൽ ദൈവം തന്റെ മനസ്സ് മാറ്റിയിട്ടില്ല. അതുകൊണ്ടാണ് ഈ കാര്യത്തിൽ ആരും പാപവുമായി സംവാദം നടത്തരുതാത്തത്. പാപവുമായി നാം സംവദിക്കുന്നുവെങ്കിൽ, നിശ്ചയമായി നാം വീണുപോകും! ദൈവത്തിന്റെ വ്യകതമായ കല്പന ലംഘിക്കുവാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ നാമും യോസേഫ് ചെയ്തതുപോലെ ചെയ്യണം ഓടിപ്പോകണം! (ഉല്പത്തി 39:12). 

ഇനിയും മുമ്പോട്ടു പോകുന്നതിനു മുൻപ് ഒരു കുറിപ്പ്. ക്രിസ്ത്യാനിയായ ഒരു പങ്കാളിയെ അന്വേഷിക്കുമ്പോഴും “ഈ വ്യക്തിയെ കാണാൻ കൊള്ളാമോ? ഈ വ്യക്തി ധനവാനാണോ? വീടും ജോലിയുമൊക്കെയായി സ്വസ്ഥമായിരിക്കുന്നുവോ? എന്നിത്യാദി ചോദ്യങ്ങൾ ചോദിക്കുവാൻ നാം വിമുഖത കാണിക്കണം. പകരം, ചോദിക്കേണ്ട സുപ്രധാനമായ ചോദ്യം ഏതാണ്ട് ഈ വിധത്തിലുള്ളതായിരിക്കണം: “അവൻ അല്ലെങ്കിൽ അവൾ യഥാർഥമായി രക്ഷിക്കപ്പെട്ടതും ആത്മാർഥമായി യേശുവിനെ അനുഗമിക്കുന്നതുമായ വ്യക്തിയാണോ? “കർത്താവിനോടും കർത്താവിന്റെ വചനത്തോടും വേലയോടുമുള്ള കാണത്തക്ക സ്നേഹം ഈ വ്യക്തിയിലുണ്ടോ?” “താഴ്മ, പാപത്തോടുള്ള വെറുപ്പ്, ദൈവഭക്തിയോടുള്ള സ്നേഹം, പ്രാദേശിക സഭയോടുള്ള സമർപ്പണം എന്നിവ ഈ വ്യക്തിയിലുണ്ടോ?” അനേകരും പുറമേയുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയും വിശ്വാസം സംബന്ധിച്ച കാര്യത്തിന് ഒടുവിലത്തെ സ്ഥാനം നൽകുകയും ചെയ്യുന്നത്- ക്രിസ്ത്യാനിയായിരിക്കുക എന്നത് ഒരു ബോണസ് മാത്രമാണ് എന്നതുപോലെ – സങ്കടകരമാണ്! മുഖ്യമായ മുൻഗണന യേശുവിനായിരിക്കണം (മത്തായി 6:33). ഒന്നാം സ്ഥാനം യേശുവിനായിരിക്കുമ്പോൾ മറ്റുള്ള എല്ലാ കാര്യങ്ങളും ശരിയായി വരും! 

3. ബൈബിൾപ്രകാരമുള്ള ഭർത്താവ്, ഭാര്യ, മാതാവ്/പിതാവ് എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കുക.

ക്രിസ്ത്യൻ ഭർത്താവിന്റെ/ഭാര്യയുടെ കടമ വിവരിക്കുന്ന പ്രസക്തമായ വേദഭാഗങ്ങൾ ഒരുവൻ പഠിക്കേണ്ടതുണ്ട്. [എഫേസ്യർ 5:22-33; കൊലോസ്യർ 3:18-19; തീത്തോസ് 2:3-5;  1 പത്രോസ് 3:1-7; സദൃശ്യവാക്യങ്ങൾ 31:10-31]. അതുകൂടാതെ, മക്കളെ വളർത്തുന്നത് സംബന്ധിച്ച് ബൈബിൾ നിർദ്ദേശിക്കുന്ന കാര്യങ്ങളും പഠിക്കേണ്ട ആവശ്യമുണ്ട്. [സദൃശ്യവാക്യങ്ങൾ 6:20, 13:24, 22:6, 22:15, 29:15; എഫേസ്യർ 6:4; കൊലോസ്യർ 3:21]. ബൈബിൾപരമായ അറിവ് ബുദ്ധിയോടെ തയ്യാറെടുപ്പ് നടത്തുവാൻ ഒരുവനെ സഹായിക്കുന്നു.

വിവാഹത്തിൽ പ്രായോഗികമായ പ്രതീക്ഷകൾ വയ്കുവാൻ നാം പഠിക്കണം. രണ്ടു പാപികൾ, അവർ ദൈവകൃപയാൽ രക്ഷിക്കപ്പെട്ടവരായിരിക്കെത്തന്നെ, ഒരുമിച്ചു വസിക്കുമ്പോൾ വെല്ലുവിളികൾ നേരിടും. തിരുവെഴുത്തുകളെ അനുസരിക്കുവാൻ കഴിവിന്റെ പരമാവധി പ്രയത്നിച്ചാലും, ഭർത്താവും ഭാര്യയും ഒരുപോലെ “പരാജയപ്പെട്ട് നിലംപതിക്കുന്ന” സമയങ്ങൾ ഉണ്ടാകും. അത്തരം സമയങ്ങളിൽ ക്ഷമിക്കുവാനും സ്നേഹിക്കുവാനും ഉള്ള ഒരു സമർപ്പണം നിർബന്ധമായും ഉണ്ടായിരിക്കണം. വിവാഹബന്ധം നിലനിർത്തുവാൻ കർത്താവിലുള്ള തുടർമാനമായ ഒരു ആശ്രയവും തീർച്ചയായും ഉണ്ടായിരിക്കണം. 

എല്ലാ വിവാഹത്തിലും അനുദിനം രണ്ട് ശവസംസ്കാരങ്ങൾ ആവശ്യമാണ് ഭർത്താവിന്റെയും ഭാര്യയുടെയും സ്വാർഥപരമായ മോഹങ്ങളുടെ മരണം. ഇത്തരത്തിലുള്ള സ്വയം ത്യജിക്കുന്ന ജീവിതശൈലിയിലേയ്ക് രണ്ടുപേരും വരേണ്ടതുണ്ട്. വിവാഹം ആഹ്ലാദം മാത്രമല്ല. അത് ഒരു കടമ ദൈവത്തെ മഹത്പ്പെടുത്തുന്ന ഒരു കടമയാണ്! വിവാഹജീവിതം അത്ര സന്തോഷകരമല്ലാത്ത ദിവസങ്ങൾ ഉറപ്പായും ഉണ്ടാകും വിവാഹിതരായി കുറെക്കാലം ജീവിച്ച ഏതു ദമ്പതികളോടും ചോദിക്കുക. അപ്രകാരമുള്ള ദിവസങ്ങളിലും വിവാഹം വിശുദ്ധനായ ദൈവത്തിനു മുൻപാകെ നടത്തിയ ഒരു പ്രതിജ്ഞയാണ് എന്നും ആ പ്രതിജ്ഞയെ മാനിക്കുക എന്നത് ഒരുവന്റെ ചുമതലയാണ് എന്നും ഓർമ്മിക്കുവാൻ രണ്ടുപേരും തങ്ങളെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്. ദൈവത്തിന്റെ കൃപയാൽ ആ പ്രതിജ്ഞ പാലിക്കുകയും ആനന്ദം വീണ്ടെടുക്കുകയും ചെയ്യുക സാധ്യമാണ്!

4. കർത്താവിന്റെ സമയത്തിനു വേണ്ടി കാത്തിരിക്കുക.

യഹോവയ്കായി കാത്തിരിക്കുവാൻ ദൈവത്തിന്റെ മക്കൾ തുടരെത്തുടരെ കല്പിക്കപ്പെട്ടിരിക്കുന്നു [സങ്കീർത്തനങ്ങൾ 27:14, 40:1, 130:5-6]. തിടുക്കം പലരുടെയും ജീവിതത്തെ നശിപ്പിച്ചിരിക്കുന്നു. ഒരു മകനെ ലഭിക്കുവാൻ ദൈവത്തിന്റെ സമയം വരെ കാത്തിരിക്കുന്നതിൽ പരാജയപ്പെട്ട അബ്രഹാം വലിയ ദുഃഖം നേരിടേണ്ടിവന്നു [ഉല്പത്തി 16]. തിടുക്കം മൂലം ശൗലിന് തന്റെ രാജ്യം നഷ്ടമായി [1 ശമുവേൽ 10:8, 13:8-14].

അതുപോലെ, തിടുക്കത്തിൽ എടുത്ത തീരുമാനങ്ങൾ കാരണം പല വിവാഹങ്ങളും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏകാകിയായിരിക്കുന്നതിന്റെ വേദനയും ഏകാന്തതയും ചിലപ്പോൾ സഹിക്കുക വിഷമകരമാണ്. ആ അവസ്ഥയിൽ നിന്നും രക്ഷപെടുവാൻ പലരും തിടുക്കത്തിൽ ( ദുഃഖത്തോടെയും) ഈ വസ്തുത മറന്നുകൊണ്ട് തെറ്റായ വിവാഹത്തിലേയ്ക് കടക്കുന്നു: അവിവാഹിതനായിരിക്കുന്നതിനാൽ അനുഭവിക്കുന്ന വേദനയേയും ഏകാന്തതയേയുംകാൾ വളരെ വലുതാണ് തെറ്റായ വിവാഹത്തിന്റെ ഫലമായുണ്ടാകുന്ന വേദനയുടെയും ഏകാന്തതയുടേയും ഭാരം. വറചട്ടിയിൽ നിന്ന് എരിതീയിലേയ്ക് എടുത്തു ചാടുന്നതിന്റെ ഉത്തമ ഉദാഹരണമാണത്! 

അതുകൊണ്ട്, സൂക്ഷിക്കുക! കർത്താവിന്റെ സമയത്തിനു വേണ്ടി കാത്തിരിക്കുക. ഓർക്കുക,  “നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ  ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല” യെശയ്യാ 64:4.  ദൈവമക്കൾ ദൈവത്തിന്റെ സമയത്തിന് വഴങ്ങിക്കൊടുക്കുമ്പോൾ ദൈവത്തിന് എന്തു ചെയ്യുവാൻ സാധിക്കുമെന്നത് അവിശ്വസനീയമാണ്. 

5. ഇടവിടാതെ പ്രാർഥിക്കുക.

അവനെപ്പിരിഞ്ഞ് നമുക്ക് “ഒന്നും ചെയ്യുവാൻ കഴികയില്ല”എന്ന് കർത്താവായ യേശു വളരെ വ്യക്തമായി പറഞ്ഞു [യോഹന്നാൻ 15:5]. ഈ സത്യം മനസ്സിലാക്കുന്നത് ഒരു വിശ്വാസിയെ എല്ലാറ്റിനും വേണ്ടി ഈ സുപ്രധാനമായ കാര്യം ഉൾപ്പെടെ- ജാഗ്രതയോടെ പ്രാർഥിക്കുവാൻ പ്രേരിപ്പിക്കണം. സാഹചര്യങ്ങൾ മാറ്റമില്ലാതെ കാണപ്പെട്ടാലും ഒരു വിശ്വാസി “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” (ലൂക്കോസ് 18:1) പ്രാർഥനയുടെ കൂടെ ഉപവാസവും ഉണ്ടായിരിക്കണം! ജീവിതത്തെ മാറ്റിമറിക്കുന്ന ഈ വിഷയത്തിൽ ദൈവത്തിന്റെ ഹിതം അന്വേഷിക്കുന്ന തന്റെ മക്കളുടെ നിരന്തരമായ നിലവിളി കർത്താവ് കേൾക്കും

സമാപന ചിന്തകൾ.

പ്രിയ വിശ്വാസീ, വിവാഹം വിഭാവനം ചെയ്ത ദൈവത്താൽ നൽകപ്പെട്ട കല്പനകൾ പാലിച്ചുകൊണ്ട് (വിവാഹം ദൈവഹിതമാണെങ്കിൽ) ഒരുവന് വിവാഹം കഴിക്കുകയും എന്നും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യാം. ഒരിക്കൽ അസന്തുഷ്ടയായ ഒരു ഭാര്യ പറഞ്ഞതുപോലെ പറയുവാൻ ദൈവകല്പനകൾ അനുസരിക്കുവാൻ പരാജയപ്പടുന്നത് ഒരുവനെ ഇടയാക്കും, “ഞാൻ വിവാഹം കഴിച്ചപ്പോൾ മാതൃകാപരമായ ഒന്നാണ് പ്രതീക്ഷിച്ചത്.  എന്നാൽ, അത് ഒരു അഗ്നിപരീക്ഷയായിത്തീർന്നു. ഇപ്പോൾ എനിക്ക് പുതിയ ഒരു ഇടപാടു വേണമെന്നാണ് ആഗ്രഹം.” വിവാഹം കളിയല്ല. അത് സർവ്വശക്തനായ ദൈവത്തിനു മുമ്പാകെ ആദരിക്കപ്പെടേണ്ട പ്രതിജ്ഞാബദ്ധതയാണ്! വിവാഹത്തിനു മുൻപ് ശരിയായ വ്യക്തിയെ അന്വേഷിക്കുന്നതിൽ നിന്നുമാണ് അത് ആരംഭിക്കുന്നത്. 

അവസാനമായി ഒരു ഓർമ്മപ്പെടുത്തൽ:  വിവാഹം അതിൽത്തന്നെ അവസാനിക്കുന്നില്ല. അത് ഒരു ലക്ഷ്യത്തിലേയ്കുള്ള മാർഗ്ഗമാണ് ദൈവത്തിന്റെ മഹത്വമാണ് ആ ലക്ഷ്യം (1 കൊരിന്ത്യർ 10:31). വിവാഹത്തെ  ജീവിതത്തിന്റെ അന്തിമ ലക്ഷ്യമാക്കിത്തീർക്കുന്നതിൽ നിന്നും ഈ ഓർമ്മപ്പെടുത്തൽ ഒരുവനെ സംരക്ഷിക്കും! ദൈവത്തിനു മഹത്വം നൽകുക എന്നത് നമ്മുടെ ഏക ലക്ഷ്യമാകുമ്പോൾ വിവാഹം ദൈവം മഹത്വപ്പെടുന്ന മാർഗ്ഗങ്ങളിൽ ഒന്നുമാത്രമായിത്തീരും.  

ഒരുപക്ഷെ, ഇതു വായിക്കുന്ന ചിലർ വിവാഹത്തിൽ ചില തെറ്റായ തീരുമാനങ്ങൾ എടുത്തിരിക്കാം. നിരാശപ്പെടരുത്. നിങ്ങളുടെ പാപങ്ങളെ കർത്താവിനോട് ഏറ്റുപറഞ്ഞ് ആ സാഹചര്യത്തിൽ മുൻപോട്ടു പോകുവാനുള്ള കൃപ അപേക്ഷിക്കുക. തനിക്കായി ജീവിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായ ശക്തി കർത്താവ് നൽകും. വിവാഹത്തിൽ ഒരു തെറ്റായ തീരുമാനം എടുത്തു എന്ന കാരണത്താൽ നിങ്ങൾ കർത്താവിനാൽ തിരസ്കരിക്കപ്പെട്ടിട്ടില്ല. നിങ്ങൾ ശരിയായ തീരുമാനം എടുത്തതുകൊണ്ട് സ്വീകരിക്കപ്പെട്ടിട്ടുമില്ല. യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിങ്ങൾ സ്വീകരിക്കപ്പെട്ടത്. അതുകൊണ്ട്, യേശുവിലൂടെ നിങ്ങളെ മകൾ/മകൻ ആക്കിത്തീർത്ത അതിശയവാനായ ഈ ദൈവത്തിന്റെ കൃപയുള്ള കൈകളിൽ വിശ്രമിക്കുക!

Category

Leave a Comment