ഞങ്ങളുടെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി. ഈ സൈറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ട ലേഖനങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാകും എന്ന് ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ദയവായി അവ വായിക്കുവാനും പ്രതികരണം നൽകുവാനും സ്വാതന്ത്ര്യമെടുക്കുക. ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഭവങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ ഞങ്ങൾ അവിരാമം ശ്രമിക്കുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും തിരുത്തലുകളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഈ ബ്ലോഗ്സൈറ്റിൽ പല ഭാഷകളിലേയ്ക് പരിഭാഷ ചെയ്തിരിക്കുന്ന ഇംഗ്ലീഷ് ലേഖനങ്ങളുടെ മുഖ്യ എഴുത്തുകാരനായ രാം കൃഷ്ണമൂർത്തി കാനഡയിലെ ഒന്റാറിയോയിൽ വിൻഡ്സറിൽ ഗ്രേസ് ബൈബിൾ ചർച്ചിന്റെ പാസ്റ്റർ ആണ്. ഭാര്യ ഗീത, 2 മക്കൾ: പോൾ, പ്രീതി. rk2serve@yahoo.com എന്ന അഡ്രസിൽ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
യു എസ് എ യിലെ ടെക്സ്‌സിൽ പഠിക്കുന്ന സമയത്ത് ഒരു ക്രൈസ്തവ സ്നേഹിതന്റെ വിശ്വസ്തമായ സാക്ഷീകരണവും അജ്ഞാതനായ ഒരാൾ വാതിൽപ്പടിയിൽ കൊണ്ടുവച്ച ബൈബിളിന്റെ വായനയുമാണ് രാമിനെ കൃപയോടെ രക്ഷിക്കുവാൻ ദൈവം ഉപയോഗിച്ചത്. അദ്ദേഹം പാസ്റ്റർ ആയി സേവനമനുഷ്ഠിക്കുന്ന ചർച്ച് വെബ്‌സൈറ്റിൽ, : www.gbc-windsor.org അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു കാണുവാൻ സാധിക്കും. രാം കൃഷ്ണമൂർത്തിയും ദൈവഭക്തരായ മറ്റുള്ളവരും പ്രസംഗിച്ച പ്രസംഗങ്ങളും ആ വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ ബ്ലോഗ് പലഭാഷകളിലേയ്ക് അവിരാമം പരിഭാഷ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കർത്താവ് കൃപയാൽ അവസരങ്ങൾ തുറക്കുന്നപ്രകാരം പുതിയ ഭാഷകൾക്കൂടെ ചേർക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കർത്താവ് അനുവദിക്കുന്നതുപോലെ സാധിക്കുന്നത്ര ഭാഷാസമൂഹങ്ങളുമായി കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പങ്കുവയ്കുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞാബദ്ധത. ദൈവഭക്തരും യോഗ്യതയുള്ളവരുമായ പരിഭാഷകരും നിപുണരായ കംപ്യൂട്ടർ വിദഗ്ദരും ഈ പദ്ധതിയിൽ പങ്കുചേർന്നിരിക്കുന്നു. ഈ പ്രിയ സഹോദരീസഹോദരന്മാരുടെ കൂട്ടായ പ്രയത്നം കൂടാതെ ഈ പദ്ധതി സാധ്യമാകുമായിരുന്നില്ല. കർത്താവ് തന്നത്താൻ മഹത്വപ്പെടുത്തുവാൻ ഈ ബ്ലോഗ് അനുയോജ്യമായി കണ്ട് ഉപയോഗിക്കട്ടെ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു!
കുറിപ്പ്: ഈ ബ്ലോഗിലോ മറ്റു ഭാഷയിലുള്ള പ്രത്യേക ബ്ലോഗുകളിലോ ഉള്ള എഴുത്തുകൾക്ക് ഒന്നിനും പകർപ്പവകാശമില്ല. അതുകൊണ്ട്, അവ ആവശ്യാനുസൃതം ഉപയോഗിക്കുവാൻ ദയവായി, സ്വാതന്ത്ര്യം എടുക്കുക. എഴുത്തുകാരനും അംഗീകാരം ആവശ്യമില്ല. മഹത്വം ദൈവത്തിന്!
നിങ്ങളുടെ പരിഗണനയ്കായി രണ്ട് അഭ്യർഥനകൾ
കർത്താവ് നിങ്ങളെ നയിക്കുന്നുവെങ്കിൽ:
1. ഈ വെബ്‌സൈറ്റ് കർത്താവിന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുവാൻ നിങ്ങൾ പ്രാർഥിക്കുമോ?
2. ഈ വെബ്‌സൈറ്റിനെക്കുറിച്ചും മറ്റ് ഭാഷകളിലുള്ള പ്രത്യേക ബ്‌സൈറ്റുകളെക്കുറിച്ചും ഉള്ള വിവരം, ഇവയാൽ പ്രയോജനം ലഭിക്കാനിടയുള്ളവർക്ക് ദയവായി കൈമാറുമോ?
ഞങ്ങൾ എന്ത് വിശ്വസിക്കുന്നു
-
- മാനവജാതിയ്കു വേണ്ടിയുള്ള, ദൈവത്തിന്റെ തെറ്റുകളില്ലാത്തതും മാറ്റമില്ലാത്തതുമായ എഴുതപ്പെട്ട വെളിപ്പാടാണ് ബൈബിൾ. ബൈബിളാണ് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും സകല കാര്യങ്ങളിലും ഏക ആധികാരിക ഗ്രന്ഥം.
- പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളിൽ നിത്യമായി നിലനിൽക്കുന്ന ജീവനുള്ള ഒരേയൊരു സത്യദൈവം മാത്രമാണുള്ളത്. അവരിൽ ഓരോരുത്തരും നമ്മുടെ ആരാധനയും അനുസരണവും തുല്യമായി അർഹിക്കുന്നു.
- മനുഷ്യനായിത്തീർന്ന ദൈവമാണ് യേശു, കന്യകയിൽ ജനിച്ചു, പാപരഹിത ജീവിതം ജീവിച്ചു, ക്രൂശിൽ പാപങ്ങൾക്കു വേണ്ടി മരിച്ചു, അടക്കപ്പെട്ടു, കല്ലറയിൽ നിന്നും മൂന്നാം ദിവസം ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു. പിതാവിന്റെ വലത്തുഭാഗത്തേയ്ക് ആരോഹണം ചെയ്തു, ഒരു ദിവസം ശരീരത്തോടെതന്നെ ശക്തിയിലും മഹത്വത്തിലും തിരികെ വരും.
- മാനസാന്തരപ്പെട്ട ഒരു പാപി പരിശുദ്ധാത്മാവിനാൽ പ്രാപ്തനാക്കപ്പെട്ട്, വിശ്വാസത്തിൽ പ്രതികരിക്കുമ്പോൾ, തന്റെ കർത്താവും രക്ഷകനുമായിത്തീരുന്ന യേശുക്രിസ്തുവിനു മാത്രമായി തന്റെ ജീവിതം സമർപ്പിക്കുന്ന ക്ഷണത്തിൽത്തന്നെ പാപിയും നഷ്ടമായിപ്പോയവനുമായ മനുഷ്യൻ രക്ഷ നേടുന്നു.
- രക്ഷ ഏതെങ്കിലും മാനുഷിക പ്രവൃത്തിയുടെയോ നേട്ടത്തിന്റെയോ അടിസ്ഥാനത്തിലല്ല, യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ ഏക അടിസ്ഥാനത്തിൽ ദൈവത്തിന്റെ കൃപയാൽ മാത്രമാണ്. യഥാർഥമായി രക്ഷിക്കപ്പെട്ട എല്ലാ മനുഷ്യരും ദൈവത്തിന്റെ ശക്തിയാൽ സൂക്ഷിക്കപ്പെടുന്നു എന്നതിനാൽ എന്നേയ്കും ക്രിസ്തുവിൽ സുരക്ഷിതരാണ്.
- പരിശുദ്ധാത്മാവ് വീണ്ടെടുപ്പിന്റെ നാൾ വരേയ്കും വിശ്വാസികളുടെ ഉള്ളിൽ വസിക്കുകയും വിശുദ്ധീകരിക്കുകയും വഴിനടത്തുകയും ശക്തീകരിക്കുകയും മുദ്രയിടുകയും ചെയ്യുന്നു.
- യേശുക്രിസ്തു സഭയുടെ തലയാണ്. സഭ അതിന്റെ എല്ലാ നടപടിക്രമങ്ങളിലും തിരുവെഴുത്തുകൾക്ക് കീഴ്പ്പെട്ടിരിക്കണം.
- തങ്ങളുടെ പാപങ്ങളുടെ ക്ഷമയ്കായി ക്രിസ്തുവിൽ മാത്രം ആശ്രയിച്ചവർ അവരുടെ നിത്യത സ്വർഗ്ഗത്തിൽ ചിലവഴിക്കുമെന്നും ക്രിസ്തുവിനെക്കൂടാതെ തങ്ങളുടെ പാപങ്ങളിൽ മരിക്കുന്നവർ അവരുടെ നിത്യത നരകത്തിൽ ചിലവഴിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
സെർബിയൻ ലേഖനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ചോദ്യങ്ങൾ നിങ്ങൾക്കുണ്ട് എങ്കിൽ ഞങ്ങൾക്ക് ഈ അഡ്രസിൽ ഈ മെയിൽ അയയ്കുക: hello+malayalam@biblebasedhope.com