നമ്മുടെ പിതാവായ ദൈവത്താൽ ദത്തെടുക്കപ്പെട്ടതിനാൽ ലഭ്യമാകുന്ന 4 അനുഗ്രഹങ്ങൾ
(English Version: “4 Blessings of Being Adopted by God Our Father”) ദൈവത്തെ നമ്മുടെ “പിതാവ്” എന്നു വിളിക്കുക സാധ്യമാക്കിത്തീർക്കുന്ന പ്രക്രിയയെ ബൈബിൾ വിളിക്കുന്നത് “ദത്തെടുക്കൽ” എന്നാണ്. നമുക്ക് അനുഭവിക്കുവാൻ സാധ്യമാകുന്ന ഏറ്റവും വലിയ ഭാഗ്യപദവിയാണത്. അത് നീതീകരണത്തേക്കാളും വലുതാണ്. നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ നമ്മുടെ കുറ്റങ്ങളിൽ നിന്നും നമ്മെ വിമുക്തമാക്കുന്ന പ്രക്രിയയാണ് നീതീകരണം. ദൈവത്തെ ന്യായാധിപതിയായി വീക്ഷിക്കുന്ന നിയമപരമായ പദപ്രയോഗമാണ് നീതീകരണം.…