രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 15 പരസ്പരം ഐക്യത്തിൽ ജീവിക്കുക
(English version: “The Transformed Life – Live in Harmony With One Another”) റോമർ 12:16 ഇപ്രകാരം കല്പിക്കുന്നു, “തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.” പരസ്പരം ഐക്യത്തിൽ ജീവിക്കുകയും അത് സംഭവ്യമാകുന്നതിന് തടസ്സമാകുന്ന ഒന്നിനെ നീക്കിക്കളയുന്നു എന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവിടെ വിഷയം. എന്താണ് തടസ്സമാകുന്ന ആ ഒരു കാര്യം? അഹംഭാവം അഥവാ നിഗളം! ഐക്യത്തിന്റെ മനോഭാവം…