രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 5 ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക
(English version: “The Transformed Life – Serving The Lord Enthusiastically”) പരിശുദ്ധാത്മാവ് രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ഒരു തെളിവ് ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക എന്നതാണ്. മനസ്സ് പുതുക്കി രൂപാന്തരപ്പെടുവാൻ വിശ്വാസികളോട് കല്പിച്ചശേഷം റോമർ 12:11-ൽ പൗലോസ് ഈ കല്പന നൽകുന്നു: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” ഒരു താലന്ത് ലഭിച്ച ശേഷം, അത് നിലത്ത് കുഴിച്ചിട്ട ദാസനെ യേശു ശാസിക്കുന്നത് പരാമർശിക്കുമ്പോൾ “മടുപ്പ്” എന്ന പദം മത്തായി 25:26-ൽ…