ജലസ്നാനം ⎯ 6 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

Malayalam Editor April 25, 2023 Comments:0

(English Version: Water Baptism – 6 Key Questions Asked And Answered) യേശുക്രിസ്തുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമയി സ്വീകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും അടിസ്ഥാനപരമായി, പാലിക്കേണ്ട രണ്ട് കല്പനകൾ/നിയമങ്ങൾ ഉണ്ട്. ഒന്നാമത്തേത് ജലസ്നാനം ആണ്. രണ്ടാമത്തേത് കർത്താവിന്റെ അത്താഴം അല്ലെങ്കിൽ തിരുവത്താഴം എന്നും  അറിയപ്പെടുന്ന കർതൃമേശ ആണ്. ഇവയിൽ ഒന്ന് മറ്റേതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം, ജലസ്നാനം ഒരിക്കൽ ആയി ചെയ്യുന്ന പ്രവൃത്തിയും കർതൃമേശയിൽ പങ്ക് കൊള്ളുന്നത് തുടർമാനമായ…

സന്തോഷകരമായ കുടുംബജീവിതത്തിന് ദൈവത്തിന്റെ സൂത്രവാക്യം ⎯1+1=1

Malayalam Editor April 18, 2023 Comments:0

(English Version: God’s Formula For A Happy Marriage: 1+1=1) ആഴ്ചകളായി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഒരാൾ ഡോക്ടറെ സന്ദർശിച്ചു. ശ്രദ്ധാപൂർവ്വമായ പരിശോധനയ്കു ശേഷം, ഡോക്ടർ അയാളുടെ ഭാര്യയെ വിളിച്ച് മാറ്റി നിർത്തി ഇപ്രകാരം പറഞ്ഞു, “നിങ്ങളുടെ ഭർത്താവിന് അപൂർവ്വമായ ഒരു അനീമിയ ബാധിച്ചിരിക്കുന്നു. ചികിത്സ ചെയ്തില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അയാൾ മരിക്കും. എന്നാൽ, ശരിയായ പോഷകങ്ങൾ നൽകിയാൽ ഇതു ഭേദമാക്കുവാൻ സാധിക്കും എന്നത് ശുഭവാർത്തയാണ്. നിങ്ങൾ എന്നും രാവിലെ…

പരദൂഷണം എന്ന പാപം

Malayalam Editor April 11, 2023 Comments:0

(English Version: The Sin of Gossip) അറ്റ്‌ലാന്റാ ജേർണലിനു വേണ്ടി മോർഗൻ ബ്ലേക്ക് എന്ന സ്പോർട്‌സ് എഴുത്തുകാരൻ ഇപ്രകാരം എഴുതി:  “അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ഒരു പീരങ്കിയിൽ നിന്നും കുതിച്ചുപായുന്ന വെടിയുണ്ടയേക്കാൾ മാരകമാണ് ഞാൻ. കൊല്ലാതെതന്നെ ഞാൻ വിജയിക്കുന്നു. ഞാൻ വീടുകളെ പൊളിച്ചുകളയുന്നു, ഹൃദയങ്ങളെ മുറിക്കുന്നു, ജീവിതങ്ങളെ തകർക്കുന്നു. ഞാൻ കാറ്റിന്റെ ചിറകിന്മേൽ സഞ്ചരിക്കുന്നു. എന്നെ അധൈര്യപ്പെടുത്തുവാൻ മാത്രം ശക്തി ഒരു നിഷ്ക്കളങ്കതയ്കുമില്ല. എന്റെ വീര്യം കെടുത്തുവാൻ കഴിയുന്ന ഒരു…

പ്രാർഥനയുടെ 12 പ്രയോജനങ്ങൾ

Malayalam Editor April 4, 2023 Comments:0

(English Version: 12 Benefits of Prayer) 1. പ്രാർഥന ദൈവവചനം മനസ്സിലാക്കുവാനുള്ള നമ്മുടെ ഗ്രഹണശക്തി വർധിപ്പിക്കുന്നു. സങ്കീർത്തനങ്ങൾ 119:18 “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.” 2. പ്രാർഥന വിശുദ്ധി വർധിപ്പിക്കുന്നു. മത്തായി 26:41 “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ”. 3. പ്രാർഥന സൗമ്യത വർധിപ്പിക്കുന്നു . സെഫന്യാവു 2:3 “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ;…

ക്രിസ്ത്യാനിയ്ക് ഉത്കണ്ഠ കൂടാതെ മനസ്സുറപ്പോടെ മരണത്ത നേരിടുവാൻ സാധിക്കുന്നതിന്റെ 3 കാരണങ്ങൾ

Malayalam Editor April 4, 2023 Comments:0

(English Version: 3 Reasons Why A Christian Can Confidently Face Death) സാറാ വിൻചെസ്റ്ററുടെ ഭർത്താവ് തോക്കുകൾ നിർമ്മിച്ചും വിൽപ്പന നടത്തിയും വളരെ ധനം സമ്പാദിച്ചു. 1881-ൽ ഇൻഫ്ലുവൻസ വന്ന് അദ്ദേഹം മരിച്ച ശേഷം, സാറാ തന്റെ ഭർത്താവുമായി സമ്പർക്കം പുലർത്തുന്നതിന്, മരിച്ചവരുമായി സമ്പർക്കം പുലർത്തുന്ന ഒരു മന്ത്രവാദിനിയെ സമീപിച്ചു. അവളുടെ മരിച്ചുപോയ ഭർത്താവ് ഇപ്രകാരം പറഞ്ഞു എന്ന മന്ത്രവാദിനി പറഞ്ഞു, “നീ നിന്റെ വീട്പണി തുടർന്നുകൊണ്ടേയിരുന്നാൽ,…

യേശുവിനെ അനുഗമിക്കുന്നതിനുള്ള വിളി

Malayalam Editor April 4, 2023 Comments:0

(English Version: The Call to Follow Jesus) മത്തായി 4:18 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: 4:19 “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. 4:20 ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. 4:21 അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ…

താങ്കൾ യഥാർഥ ക്രിസ്ത്യാനിയാണോ അതോ, ഒരു “ഏറെക്കുറെ” ക്രിസ്ത്യാനിയാണോ?

Malayalam Editor April 4, 2023 Comments:0

(English Version: Are You A Real Christian or An “Almost” A Christian?) 1993 ഫെബ്രുവരി 26-ന് ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിന്റെ അടിയിലുള്ള പാർക്കിംഗ് സ്ഥലത്ത് ശക്തിയുള്ള ഒരു ബോംബ് പൊട്ടിത്തെറിച്ചു; ആറ് പേർ മരിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അത് ഗൗരവതരമായ അന്വേഷണത്തിന് വഴിതെളിക്കുകയും അനേകർ അറസ്റ്റിലാകുകയും ചെയ്തു. എന്നാൽ, അത് അന്താരാഷ്ര്ട ഭീകരരുടെ പദ്ധതിയുടെ ഭാഗമാണെന്ന് നിയമപാലകരിൽ ആരുംതന്നെ തിരിച്ചറിഞ്ഞിരുന്നില്ല. 2001-ൽ…

എല്ലാകാര്യം ബന്ധങ്ങൾക്കും ഭീഷണിയാകുന്ന ഒരു കാര്യം

Malayalam Editor April 4, 2023 Comments:0

(English Version: The One Thing That Threatens All Relationships) എല്ലാ ബന്ധങ്ങൾക്കും ഭീഷണിയാകുന്ന ഒരു കാര്യം എന്താണെന്ന് പറയുവാൻ നിങ്ങൾക്കു സാധിക്കുമോ? വിദ്വേഷം! വിവാഹങ്ങൾ, സഭകൾ ഏതാണ്ട് എല്ലാറ്റിനെയും ഇതു ബാധിക്കുന്നു. ആരോഗ്യകരമായ ക്രൈസ്തവ ജീവതത്തെ ബാധിക്കാവുന്ന ഏറ്റവും ഗൗരവതരമായ പകർച്ചവ്യാധിയാണ് വിദ്വേഷം. സാധാരണ ജലദോഷത്തേക്കാൾ വേഗത്തിൽ പകരുന്ന ഇത് ഒരുവന്റെ ആത്മീയജീവിതത്തിന്റെ ചൈതന്യത്തെ കാർന്നുതിന്നുന്നു. ഇത് “ആത്മാവിന്റെ ക്യാൻസർ” ആണ്. ലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും…

ഞാൻ കഷ്ടതയിൽ ആയിരിക്കുമ്പോൾ ദൈവം എന്നെ കരുതുന്നുവോ?

Malayalam Editor April 4, 2023 Comments:0

(English Version: Does God Care When We Are In Trouble?) കുതിരപ്പുറത്തു നിന്നും വീണ് കാലിനും കൈയ്കും ഗുരുതരമായ പരിക്കേറ്റ ഒരു യുവതി ഇപ്രകാരം ചോദിച്ചു. “സകലത്തേയും നിയന്ത്രിക്കുന്ന, സ്നേഹിക്കുന്ന ഒരു ദൈവത്തിന് ഇത്തരം ഒരു കാര്യം എനിക്കു സംഭവിക്കുവാൻ അനുവദിക്കുവാൻ എങ്ങനെ സാധിക്കും?”ചോദ്യം കേട്ട അവളുടെ പാസ്റ്റർ ഒരു നിമിഷം മൗനമായിരുന്ന ശേഷം ഇപ്രകാരം ചോദിച്ചു, “അവർ നിന്റെ ഒടിഞ്ഞ കൈയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടപ്പോൾ…

എപ്രകാരമാണ് ദൈവവുമായി ശരിയായ ബന്ധം സ്ഥാപിക്കുന്നത്?

Malayalam Editor April 3, 2023 Comments:0

നിങ്ങൾ പ്രായപൂർത്തിയായത് 15 വയസ്സിലാണ് എന്നും ഇപ്പോൾ നിങ്ങൾക്ക് 75 വയസ്സ് ഉണ്ട് എന്നും കരുതുക. അങ്ങനെയെങ്കിൽ, പക്വതയുള്ള ഒരു മനുഷ്യനായി നിങ്ങൾ 60 വർഷം ജീവിച്ചിരിക്കുന്നു. ഒരു ദിവസം ഒരു പാപം വീതം 60 വർഷത്തേയ്ക് നിങ്ങൾ ചെയ്തുവെന്ന് അനുമാനിച്ചാൽ നിങ്ങൾ ചെയ്ത പാപങ്ങളുടെ ആകെ എണ്ണം 21,000 ആയിരിക്കും. ഒരു ദിവസം 5 പാപങ്ങൾ ചെയ്തുവെങ്കിൽ ആകെ ചെയ്ത പാപങ്ങളുടെ എണ്ണം 109,500 ആയിരിക്കും. ഇനി ഒരു…